പോര്‍ട്ട് ബ്ലെയര്‍: വീര്‍ സവർക്കറുടെ ജയിലറ സ്വാതന്ത്ര്യത്തിന്‍റെ പൊരുളാണെന്നും, നമ്മുടെ പാഠപുസ്തകങ്ങളിലുള്ളത് ശരിയല്ലെന്നും ബോളിവുഡ് നടി കങ്കണ റണാവത്ത്. ആന്തമാനിലെ പോർട്ട്‌ബ്ലെയർ സെല്ലുലാർ ജയിലിൽ സവർക്കർ കിടന്ന സെൽ സന്ദർശിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് കങ്കണയുടെ പരാമർശം.
കാലപാനിയില്‍ സ്വാതന്ത്ര്യസമരകാലത്ത് വീര്‍ സവര്‍ക്കറേ ബന്ധിയാക്കിയ ജയിലറയും കങ്കണ സന്ദര്‍ശിച്ചു. സവർക്കറുടെ സെല്ലിലെത്തിയപ്പോൾ കിടുങ്ങിപ്പോയെന്നും അവിടുത്തെ മനുഷ്യത്വരാഹിത്യം ഉച്ചസ്ഥായിലെത്തിയപ്പോൾ, സവർക്കറുടെ രൂപത്തിൽ മനുഷ്യത്വം തന്റെ മുമ്പിൽ തെളിഞ്ഞെന്നും കങ്കണ കുറിച്ചു. എല്ലാ ക്രൂരതകളെയും സവർക്കർ ആത്മസമർപ്പണത്തോടെയും ഏകാഗ്രതയോടെയും പ്രതിരോധിച്ചെന്നും കങ്കണ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fphoto.php%3Ffbid%3D431116601694208%26set%3Da.258728702266333%26type%3D3&show_text=true&width=500
ഭീകരതയുടെയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളുടെയും ബാക്കിയാണ് ഈ ജയിലറകള്‍. കടലിന് നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ് എന്നിട്ടും അവര്‍ വീര്‍ സവര്‍ക്കറെ ചങ്ങലകള്‍ ഇട്ടു കട്ടിയുള്ള മതിലുകളുള്ള ഒരു ജയില്‍മുറിയില്‍ തടവിലാക്കി. അവർ എത്രമാത്രം ഭീരുക്കളാണെന്നും അദ്ദേഹത്തെ എത്രമാത്രം ഭയന്നെന്നും നോക്കൂവെന്നും കങ്കണ പറഞ്ഞു. സെല്ലിനകത്ത് താൻ ധ്യാനിച്ചെന്നും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചെന്നും കങ്കണ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















