മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന് ഖാന് (Aryan Khan) ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷയില്‍ കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. ബോംബെ ഹൈക്കോടതിയാണ് നാളെ ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദം കേള്‍ക്കുക.
അഡ്വ. മുകുള്‍ റോത്തകിയാണ് ആര്യന് ഖാന് വേണ്ടി ഹാജരായത്. വാട്സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ ആര്യനില്‍ ഗൂഡാലോചനാ കുറ്റം ചുമത്താനാകില്ലെന്ന് മുകുള്‍ റോത്തകി കോടതിയില്‍ വാദിച്ചു. ആര്യനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയോ ആര്യന് പിടിയിലായ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താന്‍ മെഡിക്കല്‍ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോഗിച്ചതായും തെളിവില്ല. ഒരു അതിഥി എന്ന നിലയിലാണ് അദ്ദേഹം പാര്‍ട്ടിയിലെത്തിയത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ആര്യനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് മുകുള്‍ റോത്തകി വാദിച്ചു.
അതേസമയം വാട്സ്ആപ് ചാറ്റുകളുടെ പരിശോധനയില്‍ ആര്യന് ലഹരി കടത്തുകാരുമായി ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു. ആര്യന് ഖാന് ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ഷാരൂഖ് ഖാന്റെ മാനേജര്‍ സാക്ഷികളുമായി ബന്ധപ്പെട്ടിരുന്നതുള്പ്പെടെ എന്‍സിബി കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ആരോപണം പുറത്തു വന്നു. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്.
നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്.
ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന്‍ കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















