കൊച്ചി: കൊച്ചിയില്‍ ചികില്‍സയ്ക്കെത്തിയ പാകിസ്ഥാൻ പൗരന്‍മാര്‍ക്കെതിരായ (Pakistan Citizens) കേസ് ഹൈക്കോടതി (Kerala Highcourt) റദ്ദാക്കി. ഇമ്രാന്‍ മുഹമ്മദ്, അലി അസ്ഗർ എന്നീ രണ്ട് പേർക്കെതിരെയാണ് അനധികൃതമായി ഇന്ത്യയിൽ തങ്ങിയെന്നതിന്‍റെ പേരിൽ പൊലീസ് കേസെടുത്തത്.
എന്നാൽ പാക് പൗരൻമാരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഇവർക്കെതിരായ കേസുകൾ റദ്ദാക്കുകയായിരുന്നു. പാക് പൗരന്‍മാര്‍ ഇന്ത്യയിലേക്കെത്തിയത് വ്യക്തമായ യാത്രാരേഖകളോടേയും അനുമതിയോടെയുമാണെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു.
പാക് പൗരന്‍മാര്‍ക്കെതിരെ കേസെടുത്ത നടപടി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിയും നൽകി. മൂന്നു ദിവസത്തിനകം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി വിധിയിൽ നിര്‍ദേശിച്ചിട്ടുണ്ട്.
സിംഗിൾ എൻട്രി മെഡിക്കൽ വിസയിലാണ് ഇരുവരും ഓഗസ്റ്റ് 18ന് ചെന്നൈയിലെത്തിയത്. അടുത്ത ദിവസം എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്റർനാഷണലിൽ ചികിത്സ തേടി. രേഖകൾ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു.
തങ്ങൾ എത്തിയ വിവരം ആശുപത്രി അധികൃതർ എറണാകുളം സ്പെഷൽ ബ്രാഞ്ച് പോലീസിൽ അറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 19ന് ചികിത്സ അവസാനിച്ച വിവരവും ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. എന്നാൽ നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ചെന്നാരോപിച്ച് പോലീസ് കേസ് എടുത്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















