തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് നിയമപരമായാണെന്ന് നിയമസഭയില്‍ മന്ത്രി വീണാ ജോര്‍ജ്(Veena George). അതേസമയം കുഞ്ഞിനെ അമ്മത്തൊട്ടിലിൽ അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രന്‍ കൈമാറിയതാണെന്ന ആരോപണം നിഷേധിച്ചുമില്ല. വളർത്താൻ തയാറാണെങ്കിൽ കുഞ്ഞ് അമ്മക്ക് ഒപ്പം തന്നെ വേണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പറഞ്ഞു.
ദുരഭിമാന കുറ്റകൃത്യത്തിന് കുട്ടുനിൽക്കുന്നതാണോ പുരോഗമന ഇടതുപക്ഷം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പരിഹാസം. കെ കെ രമയാണ്(K K Rema) അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പാൽ മണം മാറാത്ത കുഞ്ഞിനെ മാറ്റിയ ഹീനമായ കുറ്റകൃത്യത്തിന് ശിശുക്ഷേമ സമിതിയും സർക്കാരും കൂട്ടുനിന്നുവെന്ന് രമ പറഞ്ഞു. പോലീസിനെതിരായ ഈ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) മറുപടി പറഞ്ഞില്ല.
അനുപമയുടെ പരാതിയില്‍ പി എസ് ജയചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുത്ത് പേര്‍ക്കട പോലീസ് അന്വേഷിച്ചുവരുന്നുവെന്ന് മാത്രം മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിയമപ്രകാരമാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. ശിശുക്ഷേമ സമിതിയും വനിതാ ശിശുക്ഷേമ വകപ്പും എല്ലാ നടപടിക്രമങ്ങളും പാലിച്ചു.
2020 ഒക്ടോബർ 23 ന് അമ്മത്തൊട്ടിലിലൂടെയാണ് കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ എത്തിയതെന്ന് മന്ത്രി പറഞ്ഞു. ദത്ത് നല്‍കിയ കുഞ്ഞ് അനുപമയുടേതാണോയെന്ന് ഇപ്പോഴും വ്യക്തമല്ലമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ മന്ത്രിയുടെ വാദം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(V D Satheesan) ചോദ്യം ചെയ്തു. അടിയന്തിര പ്രമേയത്തിന് അനുമതി കിട്ടാതെ വന്നതോടെ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചു.
നേരത്ത കെ കെ രമയുടെ പ്രസംഗം സമയം കടന്നെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഇടപെട്ട് നിർത്തിയത് ബഹളത്തിന് ഇടയാക്കി. നടുത്തളത്തിൽ ഇറങ്ങിയായിരുന്നു പ്രതിഷേധം. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി ചര്‍കളിലുടനീളം മൗനംപാലിച്ചതും ശ്രദ്ധേയമായി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















