തിരുവനന്തപുരം: എം.ജി. കോളജ് സംഘർഷത്തിനിടെ എ.ഐ.എസ്.എഫ് പ്രവർത്തകക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൻറെ സ്റ്റാഫിലെ ആരും ഉൾപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആർ ബിന്ദു. മഹാത്മഗാന്ധി സർവകലാശാലയിൽ സെനറ്റ് തെരഞ്ഞടുപ്പിനിടെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷത്തിൽ നാല് കേസുകളെടുത്ത് അന്വേഷണം നടക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.
കാമ്പസുകൾ ജനാധിപത്യപരമായി പ്രവർത്തിക്കണമെന്നാണ് സർക്കാർ നിലപാട്. മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കാമ്പസിൽ ദളിത് പെൺകുട്ടി അപമാനിക്കപ്പെട്ടതിനെക്കുറിച്ച് മന്ത്രി ഒന്നും പറയുന്നില്ലെന്നും പെൺകുട്ടിയെ ആക്രമിച്ച ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ കേസില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















