ടോക്യോ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജപ്പാനിലെ രാജകുമാരി മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും വിവാഹിതരായി. അകിഹിതോ ചക്രവർത്തിയുടെ കൊച്ചുമകളും നാരുഹിതോ ചക്രവർത്തിയുടെ അനന്തരവളുമാണ് ഇരുപത്തൊമ്പതുകാരിയായ മാകോ രാജകുമാരി. വിവാഹത്തോടെ മാകോയ്ക്ക് രാജപദവിയും അധികാരങ്ങളും നഷ്ടമായി.
സാധാരണക്കാരനായ കൊമുറോയുമായുള്ള മാകോയുടെ പ്രണയം രാജകുടുംബത്തില്‍ വലിയ എതിര്‍പ്പുകളുണ്ടാക്കിയിരുന്നു. എന്നാൽ, കൊമുറോയുമൊത്ത് ജീവിക്കണമെന്ന് മാകോ ഉറച്ച നിലപാടെടുക്കുകയായിരുന്നു. 2017ലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ചൊവ്വാഴ്ചയായിരുന്നു വിവാഹം.
സാധാരണ രാജകുടുംബങ്ങളിലെ വിവാഹങ്ങളില്‍ നടക്കുന്ന ചടങ്ങുകളൊന്നും മാകോ രാജകുമാരിയുടെ കല്യാണത്തിനുണ്ടായിരുന്നില്ല. വിവാഹവിരുന്നും നടന്നില്ല.
നിയമമേഖലയുമായി ബന്ധപ്പെട്ട് യു.എസിൽ ജോലി ചെയ്യുകയാണ് കൊമുറോ. ടോക്യോയിലെ ഇൻറർനാഷനൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലെ സഹപാഠികളായിരുന്നു ഇരുവരും.
ജപ്പാനിൽ, രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്ടപ്പെടും. അതിനാൽ വിവാഹത്തോടെ മാകോയും സാധാരണക്കാരിയാകും. എന്നാൽ, പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല.
秋篠宮ご夫妻の長女の眞子さまと小室圭さんの婚姻届が、26日午前10時ごろ役所に提出され、受理されました。眞子さまは結婚によって皇室を離れ「小室眞子さん」になりました。https://t.co/77oKsW6C73#nhk_video pic.twitter.com/qZqmqWuR42
— NHKニュース (@nhk_news) October 26, 2021
https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1452812457521688582&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fstage%3D1%26cld%3D2&sessionId=2a5d00c5be80ba0e01106e4aeec9ee6fb839d60f&theme=light&widgetsVersion=f001879%3A1634581029404&width=550px
















