മുംബൈ; ലഹരി കേസിൽ ആര്യൻ ഖാന്‍റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. എൻഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യന്‍റെ വാട്സപ് സന്ദേശങ്ങളും എൻസിബി കോടതിക്ക് കൈമാറും. ഫോൺ സന്ദേശങ്ങൾ പരിശോധിച്ചത് വഴി കേസിലെ വിദേശബന്ധം വ്യക്തമായതായും എൻസിബി അറിയിക്കും. എന്നാൽ കേസിനാസ്പദമായ തെളിവുകളൊന്നും തന്‍റെ പക്കൽ നിന്നും ലഭിച്ചില്ലെന്നായിരിക്കും ആര്യന്‍റെ വാദം.
അതേസമയം കേസിൽ ആരോപണ വിധേയനായ സോണൽ ഓഫീസർ സമീർ വാങ്കടെ ഡൽഹിയിൽ എത്തി. വാങ്കടെക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനാൽ എൻസിബി ഡിജിയെ കണ്ട് സമീർ വാങ്കടെ കാര്യങ്ങൾ വിശദീകരിച്ചേക്കും. ജോലിയുടെ ഭാഗമായി ഡൽഹിയിൽ എത്തിയതാണെന്നാണ് വാങ്കഡെയുടെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിച്ചതല്ലെന്നും സമീർ വാങ്കഡെ വ്യക്തമാക്കിയിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















