ചെന്നൈ: നവംബര്‍ ഒന്ന് മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്.
06607- കണ്ണൂര്‍-കോയമ്പത്തൂര്‍
06608- കോയമ്പത്തൂര്‍-കണ്ണൂര്‍
06305-എറണാകുളം-കണ്ണൂര്‍
06306- കണ്ണൂര്‍-എറണാകുളം
06308- കണ്ണൂര്‍-ആലപ്പുഴ
06307-ആലപ്പുഴ-കണ്ണൂര്‍
06326-കോട്ടയം-നിലമ്പൂര്‍ റോഡ്
06325-നിലമ്പൂര്‍ റോഡ്-കോട്ടയം
06304-തിരുവനന്തപുരം-എറണാകുളം
06303- എറണാകുളം-തിരുവനന്തപുരം
06302- തിരുവനന്തപുരം-ഷൊര്‍ണൂര്‍
06301-ഷൊര്‍ണൂര്‍-തിരുവനന്തപുരം
02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-രാമേശ്വരം
06089- ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട
06090-ജോലാര്‍പ്പേട്ട-ചെന്നൈ സെന്‍ട്രല്‍
06342-തിരുവനന്തപുരം-ഗുരുവായൂര്‍
06341-ഗുരുവായൂര്‍-തിരുവനന്തപുരം
06366-നാഗര്‍കോവില്‍-കോട്ടയം
06844- പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍
എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകളുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















