ശ്രീനഗർ: ജമ്മുകാഷ്മീര്‍ സന്ദര്‍ശനത്തിനിടെ വേദിയില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം (bullet proof shield) നീക്കം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ(Amit Shah). ശ്രീനഗറിലെ ഷേര്‍ ഐ കാഷ്മീര്‍ ഇന്റർനഷണൽ കണ്വെന്ഷന് സെന്ററിലെത്തിയപ്പോഴാണ് അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവചം എടുത്തുമാറ്റിയത്.
ജമ്മുകാഷ്മീരിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സുരക്ഷാകവചം എടുത്ത് മാറ്റിയതിനു പിന്നാലെ അമിത് ഷാ പറഞ്ഞു.
“ഞാൻ പരിഹസിക്കപ്പെട്ടു, അപലപിക്കപ്പെട്ടു. ഇന്ന് ഞാൻ നിങ്ങളോട് തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നു, അതിനാലാണ് ഇവിടെ ബുള്ളറ്റ് പ്രൂഫ് കവചമോ സുരക്ഷയോ ഇല്ലാത്തത്. ഫാറൂഖ് സാഹേബ് പാകിസ്താനോട് സംസാരിക്കണമെന്ന് എന്നോടു നിർദ്ദേശിച്ചു. എന്നാൽ യുവാക്കളോടും താഴ്വരയിലെ ആളുകളോടും സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”- അമിത് ഷാ പറഞ്ഞു.
മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച രാവിലെ ഗന്ദര്‍ബാലിലെ ഖീര്‍ ഭവാനി ക്ഷേത്രവും അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. ക്ഷേത്ര ദര്‍ശനത്തിനായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
2019 ഓഗസ്റ്റില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ കഷ്മീര്‍ സന്ദര്‍ശനമായിരുന്നു ഇത്. തിങ്കളാഴ്ച രാവിലെയാണ് മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയായത്. ശനിയാഴ്ചയാണ് അമിത് ഷാ ശ്രീനഗറിലെത്തിയത്.
പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിലാണ് ജമ്മു കശ്മീരിന്റെ സ്ഥാനമെന്നും ജമ്മുവിന് ഇനി വിവേചനം അനുഭവിക്കേണ്ടി വരില്ലെന്നും കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. വികസനത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. ജമ്മു കശ്മീരില്‍ അത് തുടങ്ങിക്കഴിഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സര്‍വീസ് ആരംഭിക്കുമെന്നും ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















