ന്യൂഡൽഹി: പാചകവാതക, ഇന്ധന വിലവർധനയിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം(CPIM) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ഇന്ധന വിലയിൽ നിന്നാണ് സൗജന്യ വാക്‌സിൻ(Vaccine) നൽകുന്നതെന്ന പ്രസ്‌താവന പരിഹാസ്യം. ജനങ്ങൾ അമിത ഇന്ധനവില നൽകുന്നതിനാൽ വാക്‌സിൻ സൗജന്യമല്ല. അമിത ചെലവുകൾക്ക് പണമുണ്ടാക്കാൻ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. പ്രതിഷേധത്തിൻ്റെ ഭാഗമായി നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. 60 ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. കോവിഡ് കാലത്തെ വീഴ്ചകൾ കേന്ദ്രം മറച്ചുവെക്കുകയാണ്. വാക്സിനേഷൻ്റെ വേഗത കൂട്ടാൻ കേന്ദ്രം തയ്യാറാകണമെന്നും സിപിഐഎം സീതാറാം യെച്ചൂരി പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















