തിരുവനന്തപുരം: അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമർശനം. കുഞ്ഞിനെ കൈമാറിയതോ അതോ ഉപേക്ഷിച്ചതോ എന്നതിൽ സമിതി വ്യക്തത വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ദത്തെടുക്കൽ നടപടികളിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുയർന്നിരുന്നുണ്ട്.
ദത്ത് നടപടികൾ സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടു. തുടര്‍നടപടികള്‍ അറിയിക്കാന്‍ സർക്കാരിന് നിർദ്ദേശം നൽകിയ കോടതി പോലീസ് അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
ദത്ത് നടപടികൾ സ്റ്റേ ചെയ്‌ത കോടതി ഉത്തരവിൽ സന്തോഷമെന്ന് അനുപമ പറഞ്ഞു. നവംബർ ഒന്നിന് കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ ചൂണ്ടിക്കാട്ടി. കുഞ്ഞാണ് ഞങ്ങൾക്ക് വലുത്. തുടരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ പറ്റി പ്രതികരിക്കാനില്ലെന്നും അനുപമ വ്യക്തമാക്കി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















