ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രണ്ട് പൊതുതാത്പര്യ ഹർജികളാണ് കോടതിയ്ക്ക് മുമ്പിൽ ഉള്ളത്. ജസ്റ്റിസ് എ എം ഖാൻവീൽക്കർ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം, ലോകത്ത് സുരക്ഷിതമല്ലാത്ത ആറ് അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ എന്ന പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം ആവശ്യപ്പെടുന്ന മറ്റൊരു അപേക്ഷകൂടി സുപ്രീംകോടതിയിൽ. ജല, പരിസ്ഥിതി, ആരോഗ്യ കാര്യങ്ങൾക്കായുള്ള യു.എൻ യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിെൻറ റിപ്പോർട്ടിലാണ് മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ ആവർത്തിക്കുന്ന പ്രളയങ്ങൾ അണക്കെട്ടിെൻറ സുരക്ഷക്ക് ഭീഷണിയാണെന്ന് ഡോ. ജോ ജോസഫ് നൽകിയ അപേക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ ഹരജിക്ക് അനുബന്ധമായാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകിയത്.പ്രളയസാഹചര്യത്തിലും ഗേറ്റിെൻറ പ്രവർത്തനക്രമം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ലാതെയാണ് അണക്കെട്ടിെൻറ പ്രവര്‍ത്തനം. നിര്‍മാണവസ്തുക്കള്‍ കാലഹരണപ്പെട്ടതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നും ഇപ്പോഴുള്ള ചോര്‍ച്ച ആശങ്കജനകമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















