ചെന്നൈ: കോവിഡ് രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി തമിഴ്‌നാട്. സിനിമ തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചു. നവംബര്‍ ഒന്നുമുതല്‍ ഒന്ന് മുതല്‍ എട്ട് വരെയുളള ക്ളാസുകള്‍ക്ക് ഇടവിട്ട ദിവസങ്ങളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനത്തിനും അനുവാദം നല്‍കി. മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളിലുമുളള സമയ നിയന്ത്രണങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നീക്കി. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എ.സി, നോണ്‍ എ.സി ബസുകളും സര്‍വീസ് നടത്താന്‍ അനുവദിച്ചു. പക്ഷെ ഉത്സവങ്ങളും രാഷ്‌ട്രീയ പരിപാടികള്‍ നടത്തുന്നതിനുമുളള വിലക്ക് സംസ്ഥാന സര്‍ക്കാര്‍ നീട്ടി.
ഉത്സവകാലമായതിനാലാണ് ഷോപ്പുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവയ്‌ക്ക് നിലവിലെ രാത്രി 11 മണിവരെ തുറക്കാനുളള നിയന്ത്രണം എടുത്തുകളഞ്ഞത്. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗെയിമുകള്‍, കായിക പരിശീലനം എന്നിവയ്‌ക്കും അനുമതി നല്‍കി.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















