ന്യൂഡൽഹി: ഡൽഹിയിൽ ആറു വയസുകാരി ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ (Delhi 6 year old raped ). രഘുബിർ നഗർ സ്വദേശി സൂരജാണ് (20) അറസ്റ്റിലായത്.
ഡൽഹി രഞ്ജിത് നഗറില്‍ പാത്ര വിൽപ്പനക്കാരനാണ് സൂരജ്. ഹരിയാനയിലെ കലനൂരിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പീഡനത്തിനു ശേഷം ഇയാൾ ഒളിവിൽപോയിരുന്നു.
ഡൽഹിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്.
ഗുരതര പരിക്കേറ്റ കുട്ടി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ സമാനമായ കേസ് മുൻപുമുണ്ട്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















