ന്യൂഡല്‍ഹി: ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍, നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്ക്കെതിരെ ഗുരുതര ആരോപണം. കേസിലെ സാക്ഷിയായ കെ.പി ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയെന്നും കോടികള്‍ കൈക്കൂലി വാങ്ങിയെന്നും വെളിപ്പെടുത്തൽ.
കെ.പി ഗോസാവിയുടെ ബോഡിഗാർഡായ പ്രഭാകർ സെയിൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്. 18 കോടിയുടെ ഇടപാട് സംബന്ധിച്ച് സാം ഡിസൂസയുമായി ഗോസാവി സംസാരിക്കുന്നത് താൻ കേട്ടിരുന്നു. ഇതിൽ എട്ട് കോടി രൂപ സമീർ വാംഖഡെയ്ക്കു നൽകണമെന്നാണ് പറഞ്ഞതെന്നും പ്രഭാകർ സത്യവാങ്മൂലത്തിൽ പറയുന്നു.എന്നാല്‍ താന്‍ ഇക്കാര്യം നിഷേധിക്കുന്നുവെന്നും, ആരോപണത്തിന് കൃത്യമായ മറുപടി നല്‍കുമെന്നുമാണ് സമീര്‍ വാങ്കഡെ പ്രതികരിച്ചത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















