ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വിലവർധനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്(Congress). പെട്രോൾ വിലയുടെ പേരിലുള്ള നികുതി കൊള്ള രാജ്യത്ത് വർധിക്കുകയാണെന്ന് രാഹുൽ ഗാന്ധി(Rahul Gandhi) പറഞ്ഞു. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ഇന്ധന വില ഉയരാത്തതെന്നും രാഹുൽ കുറ്റപ്പെടുത്തി.
മോദി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി(Priyanka Gandhi) പരിഹസിച്ചു. ഈ വർഷം പെട്രോൾ വിലയിലുണ്ടായ റെക്കോർഡ് വർധന (23.53 രൂപ) ചൂണ്ടിക്കാട്ടുന്ന മാധ്യമ റിപ്പോർട്ട് സഹിതം പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
“പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ മോദിജിയുടെ സർക്കാർ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചു. മോദി സർക്കാരിൽ രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, സർക്കാർ സ്വത്തുക്കൾ വിൽക്കുന്നു, പെട്രോളിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്” – പ്രിയങ്ക കുറിച്ചു.
मोदी जी की सरकार ने जनता को कष्ट देने के मामले में बड़े-बड़े रिकॉर्ड बनाए हैं
सबसे ज्यादा बेरोजगारी: मोदी सरकार में
सरकारी संपत्तियां बिक रहीं: मोदी सरकार में
पेट्रोल के रेट एक साल में सबसे ज्यादा बढ़े: मोदी सरकार में pic.twitter.com/pL2369ujn2
— Priyanka Gandhi Vadra (@priyankagandhi) October 24, 2021
കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും(Randeep Surjewala) പ്രിയങ്ക ഗാന്ധി ഷെയർ ചെയ്ത മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്ത് “അച്ഛേ ദിൻ” എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് സർക്കാരിനെ പരിഹസിച്ചു. മുംബൈയിൽ ഡീസൽ ലിറ്ററിന് 104.38 രൂപയും ഡൽഹിയിൽ ലിറ്ററിന് 96.32 രൂപയുമാണ് വില.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















