ന്യൂഡൽഹി: 100 കോടി കോവിഡ് വാക്‌സിൻ(Covid Vaccine) ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ(Mann Ki Bath) പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). ആരോഗ്യപ്രവര്‍ത്തകരുടെ സേവനം പ്രശംസനീയമാണെന്നും രാജ്യത്തിന് കോടി നമസ്‌ക്കാരമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പുതു ഊർജത്തിൽ മുന്നേറുകയാണെന്നും മോദി പറഞ്ഞു.
വാക്സിനേഷന്‍ യജ്ഞം ഇന്ത്യയുടെ മികവും ശേഷിയുമാണ് പ്രകടമാക്കുന്നതെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍റെ(Sardar Vallabhbhai Patel) ജന്മദിനമായ ഒക്ടോബര്‍ 31 ദേശീയ ഐക്യദിനമായി ആചരിക്കും. മലയാളിയും സ്ത്രീ അവകാശപ്പോരാളിയുമായ ലക്ഷ്മി എന്‍ മേനോനെ(Lakshmi N Menon) പ്രധാനമന്ത്രി അനുസ്മരിച്ചു. ലിംഗവിവേചനം ഇല്ലാതാക്കാന്‍ യുഎന്നില്‍ ലക്ഷ്മി മേനോന്‍ നടത്തിയ ഇടപെടലുകള്‍ മോദി പരാമര്‍ശിച്ചു.
വാക്‌സിൻ ദൗത്യത്തിൻ്റെ വിജയം രാജ്യത്തിൻ്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണ്. ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകർ അവരുടെ കഠിനപ്രയത്‌നത്തിലൂടെ പുതിയ ഉദാഹരണം സൃഷ്ടിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ ഐക്യം വിളംബരം ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഓർമിപ്പിച്ചു. അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“हमने कई बार अख़बारों में पढ़ा है, बाहर भी सुना है इस काम को करने के लिए हमारे इन लोगों ने कितनी मेहनत की है, एक से बढ़कर एक अनेक प्रेरक उदाहरण हमारे सामने हैं |”
– पीएम श्री @narendramodi .#MannKiBaat #VaccineCentury pic.twitter.com/qVxkpJlIAV
— Mann Ki Baat Updates मन की बात अपडेट्स (@mannkibaat) October 24, 2021
















