ചെന്നൈ: സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ(M K Stalin). പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസിൽ നിന്നും ഇറങ്ങിയത്. ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന M19B എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്.
ശനിയാഴ്ചയാണ് യാത്രയില്‍ പോരായ്മകള്‍ ഉണ്ടോ എന്ന് നേരിട്ട് ചോദിച്ചറിയാന്‍ സ്റ്റാലിന്‍ ബസില്‍ കയറിയത്. ആറാമത്തെ മെഗാ വാക്‌സിനേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോകുന്നവഴിയാണ് ബസില്‍ അപ്രതീക്ഷിത യാത്ര നടത്തിയത്. സർക്കാർ അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു.
தி. நகர் – கண்ணகி நகர் வழித்தட பேருந்தில் மாண்புமிகு முதலமைச்சர் @mkstalin அவர்கள் திடீரென ஆய்வு மேற்கொண்டு, பெண்களிடம் மகளிருக்கான இலவச பேருந்து பயண திட்டம் குறித்து கேட்டறிந்தார். pic.twitter.com/QbKwZKpB3i
— CMOTamilNadu (@CMOTamilnadu) October 23, 2021
അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു. വലിയ ആവേശത്തോടെയാണ് സ്ത്രീകൾ മുഖ്യമന്ത്രിയെ വരവേറ്റത്. ബസിനുള്ളിൽ ഒപ്പം നിന്ന് സെൽഫി എടുക്കാനും അവർ മൽസരിച്ചു. ബസിൽ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തിൽ മടങ്ങി. സർക്കാർ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയിരുന്നു.
അധികാരത്തില്‍ എത്തി ഉടനെ തന്നെയാണ് വനിതകള്‍ക്ക് സൗജന്യ യാത്രാ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ പോരായ്മകള്‍ വല്ലതുമുണ്ടോ എന്ന് നേരിട്ട് ചോദിച്ചറിയാനാണ് സ്റ്റാലിന്‍ ബസില്‍ കയറിയത്. സ്റ്റാലിന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ബസ് നിര്‍ത്തി സ്റ്റാലിന്‍ കയറുന്നത് വീഡിയോയില്‍ വ്യക്തമാണ്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















