മുംബൈ; ആഡംബര കപ്പലിനെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാൻ(aryan khan) ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻസിബി (Narcotics Control Bureau)നിരീക്ഷണത്തിൽ. ആര്യൻ ഖാന് , അർചിത് മയക്കു മരുന്നു കൈമാറിയതിന് വ്യക്തമായ തെളിവുണ്ടെന്ന് എൻസിബി പറയുന്നു. ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള മുഴുവൻ പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ് എൻസിബി.
സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിലൂടെ, ആര്യൻ ഖാൻ , സ്വന്തം ആവശ്യത്തിന് മാത്രമായാണോ, അതോ മറ്റുള്ളവർക്ക് വിതരണം ചെയ്യാനായി കൂടിയും മയക്കു മരുന്നു വാങ്ങിയിരുന്നോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കും എന്നാണ് എൻസിബി കണക്കാക്കുന്നത്.
============================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anw if terrorist attack continues’; Bipin Rawat
















