ഡമസ്കസ്: യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടു. മുതിര്‍ന്ന അല്‍ഖാഇദ നേതാവ് അബ്ദുല്‍ ഹമീദ് അല്‍ മതറാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഡ്രോണ്‍ ആക്രമണത്തില്‍ കൂടുതല്‍ ആളപായമില്ല. എം.ക്യു-9 ഡ്രോണ്‍ വിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തെക്കന്‍ സിറിയയിലെ യു.എസ് ഒൗട്ട്പോസ്റ്റ് ആക്രമിക്കപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമാണ് ആക്രമണം.
ഏതു പ്രദേശത്താണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് യു.എസ് വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബറില്‍ സിറിയയിലെ വിമതമേഖലയില്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ മറ്റൊരു മുതിര്‍ന്ന അല്‍ഖാഇദ നേതാവിനെയും യു.എസ് വധിച്ചിരുന്നു.
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















