ന്യൂഡല്‍ഹി: ഡൽഹിയിൽ ആറ് വയസുകാരിക്ക് ക്രൂരപീഡനം (Delhi 6 year old raped ). ഡൽഹിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
പെൺകുട്ടി നിലവിൽ രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാർ അറിയുന്നത്.
സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കേസില്‍ കുറ്റക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷനും നിര്‍ദേശം നല്‍കി. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















