ഫ്രാൻസിസ് മാർപ്പാപ്പയും ഒരു ബാലനും തമ്മിലുള്ള സ്നേഹ വിഡിയോ ഇപ്പോൾ ലോകമെങ്ങും വൈറലാണ്. ഭിന്നശേഷിക്കാരനായ ഒരു ബാലൻ മാർപ്പാപ്പ പങ്കെടുക്കുന്ന ചടങ്ങിനിടെ കാണിച്ച കുസൃതികളാണ് ഇവിടെ നിറയുന്നത്. റോയിട്ടേഴ്സാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വേദിയിലേക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടി കയറി വരുന്നത് കണ്ട് സുരക്ഷാജീവനക്കാർ ആദ്യമൊന്ന് അമ്പരന്നെങ്കിലും മാർപ്പാപ്പയുടെ നിർദേശപ്രകാരം അദ്ദേഹത്തിന് സമീപം ഒരു സീറ്റിട്ട് അവനെ ഇരുത്തി.
പിന്നീടാണ് അവൻ മാർപ്പാപ്പയുടെ തലയിലെ തൊപ്പി ശ്രദ്ധിക്കുന്നത്. അതിനോട് അവന് വലിയ കൗതുകം തോന്നി. പിന്നാലെ അതിൽ തൊട്ടുനോക്കി. പിന്നെ അവൻ വേദിയിലൂടെ നടന്നു. അപ്പോഴും കണ്ണ് ആ തൊപ്പിയിലായിരുന്നു. ഇതെല്ലാം നോക്കി ആസ്വദിച്ച മാർപ്പാപ്പ അവന് ഒരു തൊപ്പി സമ്മാനിക്കുകയും ചെയ്തു. ഇപ്പോൾ ഈ വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ ആയി മാറിയിരിക്കുവാണ്.
A boy stole the show at Pope Francis’ general audience at the Vatican. The boy, who the pope later said had a medical ‘limitation,’ walked on and off the stage freely, returning to the center several times as the pope continued his address pic.twitter.com/uUQHdgRir5
— Reuters (@Reuters) October 20, 2021
















