ശ്രീനഗർ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ജമ്മുകാഷ്മീരിലെത്തും. ഇതേതുടര്‍ന്ന് കാഷ്മീരില്‍ സുരക്ഷ ശക്തമാക്കി. അമിത്ഷാ മൂന്ന് ദിവസം താമസിക്കുന്ന ഗുപ്കാര്‍ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ ചുറ്റളവിലും സുരക്ഷ അതിശക്തമാക്കി.
കാഷ്മീരിൽ തുടര്‍ച്ചയായുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും അദ്ദേഹം സന്ദര്‍ശിക്കും.
നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള അമിത്ഷായുടെ ആദ്യ കാഷ്മീര്‍ സന്ദര്‍ശനമാണിത്.
















