ലക്നോ: ഉത്തര്‍പ്രദേശിലെ ലംഖിപുര്‍ ഖേരിയില്‍ കര്‍ഷക മാര്‍ച്ചിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം അന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെയാണ് സ്ഥലം മാറ്റിയത്.
എന്നാല്‍ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്ര കുമാറിന്റെ നേതൃത്വത്തിലായിരിക്കും. ഉപേന്ദ്രകുമാറിന്റെ സ്ഥലം മാറ്റം പതിവ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നാണ് യുപി സര്‍ക്കാറിന്റെ വിശദീകരണം.
















