പുന: പുനയിലെ നാവ്ലെ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പുന-ബാംഗളൂരു ഹൈവേയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് വ്യാപകമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.
















