ആവിശ്യമായ ചേരുവകൾ
ഉരുളകിഴങ്ങ് -2 എണ്ണം
ഗോതമ്പ് പൊടി -2 ടീസ്പൂൺ
അരിപൊടി -2 ടീസ്പൂൺ
മൈദ പൊടി – 1/2 കപ്പ്
ചിക്കൻ മസാല -2 ടീസ്പൂൺ
മുളക് പൊടി 2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
എള്ള് -1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിച്ചെപ്പ് – ആവശ്യത്തിന് കുറച്ച് (ചെറുതായി അരിഞ്ഞത്)
ചിക്കൻ – നാലോ അഞ്ചോ കഷ്ണങ്ങൾ
എണ്ണ. – ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് ഉരുളകിഴങ്ങ് പുഴുങ്ങിയെടുത്ത് അതിന്‍റെ തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് മൈദ പൊടി, ഗോതമ്പ് പൊടി, അരി പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഈ കുഴച്ചെടുത്ത മാവിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല, ഉപ്പ്, മല്ലിചെപ്പ്, എള്ള് എന്നിവ കൂടി ചേർത്ത് നന്നായി കുഴക്കുക.
ശേഷം ചിക്കൻ കഷ്ണങ്ങൾ വേവിച്ചത് ചെറുതായി പിച്ചിയെടുത്ത് ഇതിലേക്ക് മിക്സ് ചെയ്യുക. ഇങ്ങനെ തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി വിരൽ കൊണ്ട് ഒന്നമർത്തി ബട്ടൻ രൂപത്തിലാക്കുക. ശേഷം എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.
Read more:
- “സ്വർഗവാതിലുകൾ തള്ളിത്തുറന്നവർ”; ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടത്തിൻ്റെ ഓർമ്മ നിറയുന്ന മാർച്ച് 18
- ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
- നേതാക്കളെ ബിജെപി ഭീഷണിയിലൂടെ അടർത്തിമാറ്റുന്നു: രാഹുൽ
- ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം; എസ്ബിഐ ഇന്ന് വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറും
- ഗസ്സയിലെ നുസൈറാതിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 12 മരണം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ