ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇലക്ട്രിക് സ്കൂട്ടിയും സ്മാര്‍ട്ട് ഫോണുകളും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ശക്തമായി തിരിച്ചുവരാനാണ് കോണ്‍ഗ്രസ് നീക്കം.
“ചില വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും പലര്‍ക്കുമില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു. ഏറെ സന്തോഷത്തോടെ ഞാനാക്കാര്യം വെളിപ്പെടുത്തുകയാണ്. അധികാരത്തിലേറിയാല്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഡിഗ്രി വിദ്യാര്‍ഥിനികള്‍ക്ക് ഇലക്ട്രിക് സ്കൂട്ടിയും നല്‍കാന്‍ പ്രകടനപത്രിക സമിതിയുടെ സമ്മതത്തോടെ കോണ്‍ഗ്രസ് തീരുമാനിച്ചു.”- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
യുപിയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കേവലം ഏഴ് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. ലോക്‌സഭയില്‍ ഒരു എംപി മാത്രവും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയിലൂടെ ശക്തമായി തിരിച്ചുവരാമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
















