ന്യൂഡൽഹി : ധൻബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം ആണെന്ന് സിബിഐ. കേസ് അന്വേഷണത്തിന് 20 അംഗ പ്രത്യേക ടീമിനെയാണ് സിബിഐ നിയോഗിച്ചത്. മികച്ച അന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാർഡ് നേടിയ വി കെ ശുക്ലയ്ക്കാണ് അന്വേഷണ മേൽനോട്ട ചുമതല. അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ജൂലൈ 29 നാണ് ധൻബാദ് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് പ്രഭാത നടത്തത്തിനിടെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലപ്പെടുന്നത്. റോഡരികിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നിൽ നിന്നും വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
അപകടമരണം ആണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ നിഗമനം. പൊലീസിന്റെ അന്വേഷണത്തിനെതിരെ ജഡ്ജിയുടെ കുടുംബം രംഗത്തു വന്നതിനെ തുടർന്ന് റാഞ്ചി ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപ്പിച്ചു. ഇവർക്ക് പിന്നിൽ വൻ സംഘമാണ് ജഡ്ജിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു
Two arrested in Dhanbad hit and run case killing the district judge; auto was stolen a few hours before the incident. CCTV footage revealed that the auto-rickshaw intentionally hit the Judge Uttam Anand from behind on a deserted road in Dhanbad.@NewIndianXpress @TheMornStandard pic.twitter.com/w0GZOhV8lF
— Mukesh Ranjan (@Mukesh_TNIE) July 29, 2021