ഒമാൻ :ഒമാനിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിൻറ ഭാഗമായി ആരോഗ്യ മേഖലയിൽ 117 സ്വദേശി ഡോക്ടർമാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ, പാരാമെഡിക്കൽ, ഭരണ വിഭാഗത്തിലേക്ക് നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. 176 സ്വദേശികളെ ഭരണ, സാങ്കതികവിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്. എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിഭാഗവും ഇതിൽ ഉൾ പ്പെടും
133 സ്വദേശികളെ മെഡിക്കൽ അസിസ്റ്റൻറ് വിഭാഗത്തിലാണ് നിയമിച്ചത്. ആരോഗ്യ മന്ത്രാലയത്തിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് ജോലി നൽകുന്നതിൻറ ഭാഗമായി തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ പരിശീലനത്തിനായി 610 സ്വദേശികളെയും നിയമിച്ചു. മന്ത്രാലയത്തിെൻറ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ഊർജ്ജിതപ്പെടുത്തുന്നതാണ് ഈ നിയമനങ്ങൾ.
മന്ത്രാലയത്തിൻറ ചില വിഭാഗങ്ങളിൽ 100 ശതമാനം സ്വദേശിവത്കരണം നടത്തിയതായും പ്രസ്താവനയിൽ പറയുന്നുണ്ട്. ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം മലയാളികൾ അടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കും. അടുത്തിടെ നേഴ്സിങ് മേഖലയിൽ സ്വദേശിവത്കരണം നടത്തിയത് കാരണം നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.