Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നെടുമുടിയിൽ നിന്ന് അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു ഇനി ഓർമ

Web Desk by Web Desk
Oct 11, 2021, 03:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നെടുമുടി വേണു. ഒരു വേണു നാദം പോലെ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. പകർന്നാടിയ ഓരോ വേഷങ്ങളിലും വൈവിധ്യങ്ങളുടെ നിറച്ചാർത്ത് പകർന്ന് നൽകിയ നടൻ. ഒരു മനുഷ്യയുസ്സിലെ സകല ഭാവങ്ങളും വിവിധ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയത്തിലെ മിതത്വമായിരുന്നു മുഖമുദ്ര. അനായാസകരമായി ഏത് വേഷവും അദ്ദേഹം പകർന്നാടി. കോമഡിയും ട്രാജഡിയുമെല്ലാം അവിസ്മരണീയമാക്കി. നാടക തട്ടിൽ നിന്നും അദ്ദേഹം പഠിച്ച പാഠങ്ങൾ അദ്ദേഹത്തെ ഒരിക്കലും ആരാലും മോശം പറയപ്പിക്കാത്ത നടനാക്കി വളർത്തി.

venu1

ഒരു സിനിമാ നടൻ മാത്രമായിരുന്നില്ല നെടുമുടിക്കാരൻ വേണു. നടൻ പാട്ട്, നാടകം, കഥകളി, മൃദംഗം തുടങ്ങി കലയുടെ എല്ലാ മേഖലകളിലും അദ്ദേഹമുണ്ടായിരുന്നു. ജന്മസിദ്ധമായി കലാകാരനായിരുന്നു വേണു എന്ന് ഉറപ്പിച്ച് പറയാനാകും. കാവാലം നാരായണപണിക്കരുടെ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങൾ അദ്ദേഹത്തിന് ഈ രംഗത്തേക്കുള്ള മേൽവിലാസമെഴുത്തായി മാറി. കാവാലത്തിന്റെ നാടക ക്യാമ്പിലെ സ്ഥിരസന്ദർശകരായിരുന്ന അരവിന്ദൻ, പത്മരാജൻ, ജോൺ എബ്രഹാം തുടങ്ങിയവരുമായുള്ള സൗഹൃദം സിനിമകളിലേക്കുള്ള വാദി വേണുവിന് മുന്നിൽ തുറന്നിട്ടു. എസ്.ഡി കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ സഹപാഠിയായിരുന്നു ഇന്നത്ത പ്രമുഖ സംവിധായകൻ ഫാസിൽ. ആ സൗഹൃദവും ഇരുവരും ഒരുമിച്ചുള്ള സിനിമാ ലോകത്തേക്കുള്ള കാൽവെപ്പിലേക്ക് എത്തിച്ചു.

venu2

അരവിന്ദൻറെ തമ്പ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ഭരതന്റെ ആരവം, തകര, ചാമരം. പത്മാരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ തുടങ്ങിയ ചിത്രങ്ങൾ. കാവാലത്തിന്റെ നാടക ക്യാമ്പിലെ സൗഹൃദം നെടുമുടി വേണുവിന് കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാകാൻ അവസരമൊരുക്കി. തന്റേതായ ഇടം എന്നും അദ്ദേഹത്തിന് മലയാള സിനിമയിൽ ഉണ്ടായിരുന്നു. 

venu3

യവനിക, പഞ്ചവടിപ്പാലം, വിടപറയും മുമ്പേ, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, താളവട്ടം, ചിത്രം, വന്ദനം,  പറങ്കിമല, പൂച്ചയ്ക്കൊരു മൂക്കുത്തി, രചന, സാഗരം ശാന്തം, അച്ചുവേട്ടൻറെ വീട്, ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടം, മാർഗം, പ്രേമഗീതങ്ങൾ, ആലോലം, തേൻമാവിൻ കൊമ്പത്ത്, ബെസ്റ്റ് ആക്ടർ, ഓടരുതമ്മാവാ ആളറിയാം, ചാർലി, നോർത്ത് 24 കാതം തുടങ്ങി അഞ്ഞൂറിലേറെ സിനിമകളിൽ അദ്ദേഹം അവിസ്മരണീയ വേഷങ്ങൾ പകർന്നാടി. 

ReadAlso:

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

venu4

അഭിനയത്തിന് പുറമെ സംവിധാനം, കഥ, തിരക്കഥ എന്നീ മേഖകളിലും അദ്ദേഹം സിനിമാ ലോകത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീർഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണക്കഥ,സവിധം, ഒരു കടങ്കഥ പോലെ, പണ്ടുപണ്ടൊരു രാജകുമാരി,അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകൾക്ക് കഥ എഴുതിയതും നെടുമുടി വേണുവായിരുന്നു. കാവേരി, തനിയെ, രസം എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. പൂരം എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തു.

venu5

മികച്ച സഹനടനുള്ള ദേശിയ അവാർഡ്(1990), മികച്ച നടനുള്ള സംസ്ഥാന അവാർഡ് (1981, 2003), മികച്ച രണ്ടാമത്തെ നടൻ (1980,1986,1994), ദേശിയ അവാർഡ് ജുറിയുടെ പ്രത്യേക അവാർഡ് (2003) തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

venu7

1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടിയിലായിരുന്നു വേണുവിന്റെ ജനനം. സ്‌കൂൾ അധ്യാപകരായ പി.കെ കേശവപിള്ളയും പി.കുഞ്ഞിക്കുട്ടിയമ്മയുമായിരുന്നു വേണുവിന്റെ മാതാപിതാക്കൾ. ഇവരുടെ അഞ്ച് ആണ്‍മക്കളിൽ ഇളയവനാണ് കെ. വേണുഗോപാൽ എന്ന വേണു. നെടുമുടി എൻഎസ്എസ് സ്കൂൾ, ചമ്പക്കുളം സെൻറ് മേരിസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദവും നേടി.

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ട് ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കു‌മെന്ന് രാജീവ് ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിച്ചതായി സുരേഷ് ഗോപി

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിനിമാ താരങ്ങളും; നടൻ പൂജപ്പുര രാധാകൃഷ്ണൻ LDF സ്ഥാനാർത്ഥിയാകും

രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ കുട്ടികൾക്കൊപ്പം, എവിടെ നിന്നോ ഉയർന്ന വിമർശനം കാരണം റെയിൽവെ ആദ്യം ഗണഗീതം പിൻവലിച്ചത് വേദനിപ്പിച്ചു: പ്രിൻസിപ്പൽ കെ പി ഡിന്റോ 

ഇടുക്കി അണക്കെട്ടിൽ നിന്ന് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും; കാരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies