മസ്‌കത്ത് സിറ്റി: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തു വിട്ടത്. ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 303965 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 299278 പേര്‍ രോഗമുക്തി നേടുകയും 4102പേര്‍ മരണപ്പെടുകയും ചെയ്തു. 98.5 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.നിലവില്‍ 585 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ എട്ട് പേര്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.