ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ ആണവബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ അബ്ദുൽ ഖാദിർ ഖാൻ (എക്യു ഖാൻ– 85) അന്തരിച്ചു. ശ്വാസകോശ സംബന്ധ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണു മരണമെന്ന് പാക്ക് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഖാന് അനുശോചനം അർപ്പിച്ചു.