ബിഗ് ബോസ് താരവും തിയേറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കരി, തമിഴ് നടൻ ലോകേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചാപ്പകുത്ത്’ ഏപ്രിൽ അഞ്ചിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.
സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ, അപൂർവ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
ടോം സ്ക്കോട്ട് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ജെ. എസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച ‘ചാപ്പകുത്ത്’ ഇതിനകം നാല്പതോളം ദേശീയ- അന്തർ പുരസ്കാരങ്ങൾ കരസ്ഥമാക്കി കഴിഞ്ഞു.
സമൂഹം ഒരു വ്യക്തിയോട് പുലർത്തുന്ന അവഗണനയും അതേതുടർന്നുണ്ടാകുന്ന മാനസിക വ്യഥകളും അതേപടി എടുത്തുകാണിക്കുന്ന ചിത്രമാണിത്.
ഷിബു കല്ലാർ, നന്ദു ശശിധരൻ എന്നിവരുടെ വരികൾക്ക് ഷിബു കല്ലാർ സംഗീതം പകർന്നിരിക്കുന്നു. കെ. എസ് ചിത്ര, ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, ശരത് സന്തോഷ്, എന്നിവരാണ് ഗായകർ. ഛായാഗ്രഹണം: വിനോദ് കെ. ശരവൺ, പാണ്ഡ്യൻ കുപ്പൻ.
കോ പ്രൊഡ്യൂസർ: ഗായത്രി.എസ്, ആവണി.എസ് യാദവ്. എഡിറ്റിങ് -വി.എസ് വിശാൽ, സുനിൽ എം. കെ. പി.ആർ.ഒ: എ.എസ് ദിനേശ്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
















