ജനീവ: ലോകത്തിലെ ആദ്യ മലേറിയ വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. കുട്ടികൾക്കുള്ള ആർടിഎസ്,എസ്/എഎസ്01 മലേറിയ വാക്സിനാണ് അംഗീകരിച്ചത്. പ്രതിവർഷം 400,000 പേരാണ് കൊതുകൾ പരത്തുന്ന മലേറിയ ബാധിച്ച് മരിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നുണ്ടെന്ന് ഏജൻസി ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഹെബ്രിയേസസ് പറഞ്ഞു.