‘എനിക്കൊപ്പം ചേരൂ മനസ്സില്‍ തോന്നുന്നതെന്തും കുത്തിക്കുറിക്കാം’. 21 ദിവസം ഒന്നിച്ച് ഒരു ശീലം പിന്തുടരാന്‍ ക്ഷണിച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. രാവിലെ ഉറക്കമുണര്‍ന്ന ഉടനെ മനസ്സില്‍ തോന്നുന്ന കാര്യം എഴുതാനാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്. മനസ്സിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൂട്ടി എന്താണെന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിന് മുമ്പ് അത് ഒന്ന് എഴുതി നോക്കാം എന്നാണ് പാര്‍വതിയുടെ ആശയം.
വളരെ പെട്ടെന്ന് ചെയ്യുന്ന ഒരു ലൈവ് ആണിത്. നിങ്ങളോടൊന്നിച്ച് ഒരു കാര്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതുവരെ ഇങ്ങനെയൊന്ന് ചെയ്തിട്ടില്ല പക്ഷെ ഈ ആശയം കുറച്ച് കാലമായി ചിന്തിക്കുന്നു, എന്ന് പറഞ്ഞാണ് പാര്‍വതി ഇന്‍സ്റ്റഗ്രാം ലൈവ് തുടങ്ങിയത്.
ടൈറ്റിലില്‍ പറയുന്നത് പോലെ എന്നും രാവിലെ മൊബൈല്‍ തുറക്കുന്നതിന് മുമ്പ് മറ്റാരോടെങ്കിലും സംസാരിക്കുന്നതിന് മുമ്പ് മനസ്സില്‍ വരുന്നതെന്തും എഴുതാന്‍ ആവശ്യപ്പെടുകയാണ് പാര്‍വതി. ജേര്‍ണല്‍ ജേര്‍ണി എന്ന ഹാഷ്ടാഗോടെയാണ് ഈ ആശയം താരം പങ്കുവച്ചിരിക്കുന്നത്. വരുന്ന 21 ദിവസം ഇങ്ങനെ ചെയ്തു നോക്കാമെന്നാണ് താത്പര്യമുള്ള ആളുകളോട് പാര്‍വതി പറയുന്നത്. താന്‍ ഇത് ചെയ്യുമെങ്കിലും സ്ഥിരതയോടെ ചെയ്യാന്‍ കഴിയാതെപോയിട്ടുണ്ടെന്നും എന്നാല്‍ പതിവായ് ചെയ്തപ്പോഴൊക്കെ അതിന്റെ ഫലം അറിഞ്ഞിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു.
നാളെ മുതല്‍ എല്ലാ ദിവസവും രാവിലെ ജേര്‍ണല്‍ ചെയ്തതിന് ശേഷമുള്ള ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവയ്ക്കും. തനിക്കൊപ്പം ചേരുന്നവരും തന്നെ ടാഗ് ചെയ്ത് ഇങ്ങനെ ചെയ്യണമെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എഴുതുന്നത് കാണിച്ചുകൊണ്ടുള്ള പോസ്റ്റ് വേണമെന്ന് ആവശ്യമില്ല.
നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും എഴുതാം, നിങ്ങളുടെ ചിന്തകള്‍, ഭയം, മറ്റുള്ളവരെക്കുറിച്ച് തോന്നുന്നവ അങ്ങനെ എന്തും എഴുതാം. ചിലപ്പോള്‍ ഒരു വരിയോ പാരഗ്രാഫുകളോ ആകാം. പക്ഷെ മറ്റൊരാളോട് പറയുന്നതിന് മുമ്പ് നമുക്കത് എഴുതാന്‍ കഴിയുകയാണെങ്കില്‍ അത് ഒരുപാട് മാറ്റം കൊണ്ടുവരുമെന്നാണ് നടി പറയുന്നത്. 22-ാം ദിവസം വീണ്ടും ലൈവില്‍ എത്താമെന്നും തനിക്കൊപ്പം ചേര്‍ന്നവരുമായി അനുഭവം പങ്കുവയ്ക്കാമെന്നുമാണ് പാര്‍വതി ലൈവില്‍ പറയുന്നത്.