1950 മുതൽ ഏകദേശം 216000 കുട്ടികളെ ആയിരക്കണക്കിന് ഫ്രഞ്ച് പുരോഹിതരും, ഡീക്കൻമാരും മറ്റ് പുരോഹിതരും ലൈംഗികമായി പീഡിപ്പിച്ചതായി ഒരു സ്വതന്ത്ര അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തി.വർഷങ്ങളായി ഈ കുറ്റകൃത്യത്തെ നിശബ്ദതയുടെ മൂടുപടം കൊണ്ട് മറച്ചുവെച്ച് എന്നും അന്വേഷണം ആരോപിച്ചു.
റോമൻ കത്തോലിക്കാസഭയെ ഞെട്ടിച്ച ഈ വാർത്ത പുറത്തുവന്നത് ചൊവ്വാഴ്ചയാണ്. ലോകമെമ്പാടും കുട്ടികൾ ഉൾപ്പെടെ ധാരാളം പേർ കഴിഞ്ഞ 20 വർഷത്തിനിടയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതോടെ വ്യക്തമായി.
ഫ്രാൻസിലെ ദുരുപയോഗം വ്യവസ്ഥാപിതം ആണെന്നും ഇത് പള്ളിയിൽ ഉൾപ്പെട്ടിരിക്കുന്ന മൂവായിരത്തോളം പുരോഹിതരും മറ്റു ആളുകളും നടത്തിയതാണ് എന്നും അന്വേഷണ തലവൻ ജീൻ മാർക്ക് സോവ് (Jean marc sauve) പറഞ്ഞു.
ഇരകളിൽ 80 ശതമാനവും ആൺകുട്ടികൾ ആണെന്നും, ഇരകളെകാൾ ഉപരി സ്വയം സംരക്ഷിച്ചുകൊണ്ട് സഭ വർഷങ്ങളോളം ക്രൂരമായ നിസ്സംഗത കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ സഭ പരാജയപ്പെട്ടു എന്നു മാത്രമല്ല ദുരുപയോഗത്തിന് നേരെ കണ്ണടക്കുകയും ചിലപ്പോൾ അറിഞ്ഞുകൊണ്ട് കുട്ടികളെ അതിലേക്ക് തള്ളിവിടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ അനന്തരഫലങ്ങൾ വളരെ ഗുരുതരമാണെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഏകദേശം 60 ശതമാനം പുരുഷന്മാരും സ്ത്രീകളും അവരുടെ ലൈംഗിക ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“നിങ്ങൾ ഞങ്ങളുടെ മാനവികതയ്ക്ക് നാണക്കേടാണ്” എന്ന് അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുന്ന വേളയിൽ പള്ളികളുടെ പ്രതിനിധികളോട് ഫ്രാൻകോയിസ് ദേവസ്സ് (Francois Devaux) പറഞ്ഞു.
ലാ പരോലെ ലിബറീ (La Parole Libaree) എന്ന വിക്ടിം അസോസിയേഷന്റെ സ്ഥാപകനാണ് അദ്ദേഹം.
ഇവിടെ ഈ നരകത്തിൽ നീചമായ ബഹുജന കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും എന്നാൽ അതിലും മോശമായ വിശ്വാസവഞ്ചനയും ധാർമിക വഞ്ചനയും ഇവർ കുട്ടികളോട് കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ എന്നപോലെ ഫ്രാൻസിലെ കത്തോലിക്കാ സഭയും വളരെക്കലമായി മൂടിവച്ചിരിക്കുന്ന അപമാനകരമായ സംഭവങ്ങളാണ് സ്വതന്ത്ര ഏജൻസി തയ്യാറാക്കിയ 2500 പേജുള്ള റിപ്പോർട്ടിലുള്ളത്.റീംസിന്റെ ആർച്ച് ബിഷപ്പും, ഫ്രാൻസിലെ ബിഷപ്പുമാരുടെ കോൺഫറൻസ് തലവനുമായ എറിക് ഡി മൗലിൻസ് ബ്യൂഫോർട്ട് (Eric de Moulins-beaufort) ഈ റിപ്പോർട്ടിനെ ബോംബ് ഷെൽ എന്നാണ് വിളിച്ചതെന്നും, റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളോട് മാപ്പ് ചോദിക്കുകയും, തുടർ നടപടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു എന്നും റിപ്പോർട്ട് അവതരണത്തിനു ശേഷം സോവ് പറഞ്ഞു.
സഭകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്ന സമയത്ത് ,ദുരുപയോഗങ്ങളിലേക്ക് വെളിച്ചം വീശുവാനും, സഭകളിന്മേലുള്ള പൊതുജനങ്ങളുടെ വിശ്വാസം പുനസ്ഥാപിക്കാനും വേണ്ടി 2018 ന്റെ അവസാനത്തിൽ കത്തോലിക്കാ ബിഷപ്പുമാരാണ് ഫ്രാൻസിൽ ഈ സ്വാതന്ത്ര്യ കമ്മീഷൻ രൂപീകരിച്ചത്.ആദ്യ രണ്ടര വർഷത്തോളം കമ്മീഷൻ പള്ളികളിൽനിന്നും സ്വതന്ത്രമായി പ്രവർത്തിക്കുകയും, ഇരകളെയും ദൃക്സാക്ഷികളെയും കേൾക്കുകയും, പള്ളികളെ പറ്റിയും കോടതികൾ പോലീസ്, പ്രസ്സ് ആർക്കൈവ്സ് എന്നിവയെ പറ്റി പഠിക്കുകയും ചെയ്തിരുന്നു.
ഏകദേശം 2700 ഓളം ഇരകളെ കമ്മീഷൻ നേരിട്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ആയിരത്തോളം ഇരകളെ ആർക്കായിവുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും സോവ് പറഞ്ഞു.പോളിംഗ് ഗ്രൂപുകളിൽ നിന്നുള്ള ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഏകദേശം 216000 ഇരകൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.എന്നാൽ ഇത് സഭകളിലെ സാധാരണ അംഗങ്ങളുടെ ദുരുപയോഗം ഉൾപ്പടെ 330,000 ആയി ഉയരും.
ഇപ്പോഴും നടപടിയെടുക്കാൻ കഴിയുന്ന 22 കേസുകൾ പ്രോസിക്യൂട്ടർക്ക് കൈമാറിയതായി സോവ് പറഞ്ഞു.
ഫ്രഞ്ച് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ കഴിയാത്ത അത്ര പഴയതായ 40 അധികം കേസുകൾ ഉണ്ട്. എന്നാൽ ഇത്തരം കേസുകളിൽ കുറ്റാരോപിതർ ഇപ്പോഴും ജീവിച്ചിരിക്കുന്ന കേസുകൾ പള്ളി അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
പുരോഹിതന്മാരെ പരിശീലിപ്പിക്കുക, കാനോൻ നിയമം പരിഷ്കരിക്കുക, സഭയെ നിയന്ത്രിക്കാൻ വത്തിക്കാൻ നിയമ കോഡ് ഉപയോഗിക്കുക, ഇരകളെ തിരിച്ചറിയുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുള്ള നയങ്ങൾ ഉണ്ടാക്കുക തുടങ്ങി ദുരുപയോഗം തടയുന്നതിനെ കുറിച്ചുള്ള വിശദമായ 45 ശുപാർശകൾ കമ്മീഷൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അധികാരം എങ്ങനെയാണെങ്കിലും കണക്കില്ലാത്തതാണെന്ന ആശയമാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തിന് കാരണമെന്നും അതാണ് സഭ പരിഷ്കരിക്കേണ്ടതെന്നും കത്തോലിക്കാസഭയെ കേന്ദ്രീകരിച്ചുള്ള പ്രസിദ്ധീകരണമായ ദി ടാബ്‌ലെറ്റിന്റെ (The Tablet)വത്തിക്കാൻ ലേഖകൻ ക്രിസ്റ്റിഫർ ലാംബ് (Christipher Lamb) അൽജസീറയോട് (ALJASEERA) പറഞ്ഞു.