കാബൂൾ;അഫ്ഗാനിസ്ഥാനിൽ 32 ലക്ഷം കുട്ടികളെ കടുത്ത പോഷകാഹാരക്കുറവ് ബാധിക്കുമെന്ന് യുഎൻ ഏജൻസികൾ.ഈ വർഷം അവസാനത്തോടെ രാജ്യം ഇത്തരത്തിൽ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്.
ഓഗസ്റ്റിൽ താലിബാൻ അധികാരത്തിലേറിയതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. യുഎൻ ചിൽഡ്രൻസ് ഫ്രണ്ട്(യുണിസെഫ്) അഫ്ഗാനിസ്താൻ പ്രതിനിധി ഹെർവ് ലുഡോവിക് ഡേ ലിസ്, വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അഫ്ഗാൻ പ്രതിനിധി മേരി എല്ലൻ മക്‌ഗ്രൊവാർടി എന്നിവരുടെ സന്ദർശത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്.
വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്താനിലെ 95 ശതമാനം കുടുംബങ്ങൾക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. മിക്ക കുടുംബങ്ങളിലും മുതിർന്നവർ വളരെ കുറച്ച് മാത്രം ഭക്ഷണം കഴിച്ച് കുട്ടികൾക്ക് കൂടുതൽ ഭക്ഷണം നൽകുകയാണ്. ഈ അവസ്ഥ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് മേരി എല്ലൻ പറയുന്നു.