കാബൂൾ: അഫ്ഗാനിൽ താലിബാനെതിരെ ആക്രമണം അഴിച്ചു വിടുന്ന ഐസിസ് ഭീകരർക്കെതിരെ നടപടികൾ ശക്തമാക്കി താലിബാൻ. ഇതേതുടർന്ന് അതിർത്തി മേഖലകളിൽ തമ്പടിച്ചിരുന്ന 11 ഐസിസ് ഭീകരരെ അറസ്റ്റ് ചെയ്തെന്ന് താലിബാൻ പോരാളികൾ അറിയിച്ചു.
സിൻഹുവാ പ്രവിശ്യയിലെ ബാഗ്ഇ ദൗദ് മേഖലയിലാണ് ഐസിസ് ഭീകരർ പ്രധാനമായി തമ്പടിച്ചിരിക്കുന്നത്. കാബൂളിലെ പള്ളിയിൽ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് 11 പേരെ പിടികൂടിയത്. സംഭവത്തിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ എട്ടു പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.