ഉത്തർപ്രദേശിൽ പ്രക്ഷോഭം നടത്തിയ കർഷകരെ കേന്ദ്രമന്ത്രിയുടെ മകനും ഗുണ്ടകളും ചേർന്ന് വാഹനമിടിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലയിലെ എല്ലാ ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. ആലപ്പുഴ നഗരത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ സെക്രട്ടറി അഡ്വ ആർ രാഹുൽ ,. ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ, ജില്ലാ ജോ.സെക്രട്ടറി , പി.കെ ഫൈസൽ, പി.കെ സുധീഷ്, ജി.ശ്രീജിത്ത്, ശ്വേത എസ്. കുമാർ, ,സുനിൽ ജോർജ് എന്നിവർ സംസാരിച്ചു
















