ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ – സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദിത്യന് (20) ഗുരുതരമായി പരിക്കേറ്റു. മറ്റൊരു സുഹൃത്തായ അക്ഷയ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ ഹരിനാരായണനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കിലെ പെട്രോൾ തീർന്ന് ഒതുക്കി നിർത്തി.തുടർന്ന് മറ്റൊരു സുഹൃത്തായ അക്ഷയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി വാഹനം പരിശോധിക്കുന്നതിനിടെയാണ് അതുവഴി വന്ന പിക്കപ്പ് വാൻ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. കോഴി കയറ്റിവന്ന വാനാണ് അപകടമുണ്ടാക്കിയത്.
















