കാലിക്കറ്റ് യൂണിവേഴ്സിറ്റി സീറ്റൊഴിവുള്ള കോളജുകളില്‍ ബിരുദപ്രവേശനം. ഒക്ടോബര്‍ നാലു മുതല്‍ അഞ്ചിന് അഞ്ചു വരെ എഡിറ്റ് ചെയ്യാൻ സമയമുണ്ടാകും. കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ടുമെന്റിനു ശേഷമുള്ള ഒഴിവുകള്‍ നികത്തുന്നതിന് അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക കോളജുകള്‍ക്ക് നല്‍കും.
നിലവില്‍ അപേക്ഷ പൂര്‍ത്തീകരിച്ച് ഇതുവരെ അലോട്ടുമെന്റ് ലഭിക്കാത്തവരെയും പ്രവേശനം നേടി, ഹയര്‍ ഓപ്ഷനുകള്‍ നിലനില്‍ക്കുന്നവരെയുമാണ് റാങ്കുപട്ടികയില്‍ ഉള്‍പ്പെടുത്തുക. രണ്ടാം അലോട്ടുമെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരില്‍ എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നവരെയും ഇതിലേക്ക് പരിഗണിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് മുമ്പു കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ഒക്ടോബര്‍ നാലു മുതല്‍ അഞ്ചിന് അഞ്ചു വരെ സമയമുണ്ടാകും.
രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മെയില്‍ ഐഡി. എന്നിവയൊഴികെ എല്ലാ വിധതിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ചെയ്യാം. തിരുത്തലിന് സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നേരത്തെ ക്യാപ് ഐഡിയോടൊപ്പം ലഭിച്ച സെക്യൂരിറ്റി കീ എന്റര്‍ ചെയ്യണം.
മൂന്നാം അലോട്ടുമെന്റിനു ശേഷവും കോളജുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ സര്‍വകലാശാലാ പ്രവേശനവിഭാഗത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്(admission.uoc.ac.in). വിദ്യാര്‍ഥികള്‍ക്ക് ആവശ്യാനുസരണം കോളേജ് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാം. തിരുത്തലിന് ശേഷം അപേക്ഷ ഫൈനല്‍ സബ്മിറ്റ് നടത്തി പ്രിന്റൗട്ട് സൂക്ഷിക്കണം.