കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടന്ന പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഫല സൂചനകൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അനുകൂലം. രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മമത 2,800 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്.
സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ ജംഗിപ്പൂരിലെ സ്ഥാനാര്‍ ജാക്കിര്‍ ഹുസൈന്‍ 1,717 വോട്ടിന് മുന്നിലാണ്. മൂന്നിടത്തും ബിജെപിയാണ് രണ്ടാമത്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ ബംഗാളിലെ മമത സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ആശങ്കയില്‍ ആകും.കഴിഞ്ഞ മാസം 29ന്ആണ് ബംഗാള്‍ ജനവിധി എഴുതിയത്.