ആർഎസ്എസ് (RSS)സംഘടനയുടെ ഫണ്ടിനെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഗ്പൂരിലെ ആക്ടിവിസ്റ്റ് പരാതി നൽകി. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്ത ഫണ്ടിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും(ED), ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ്നും(I T Department ) ആണ് പരാതി നൽകിയത്. കോവിഡിന്റെ ആദ്യസമയത്ത് പൗരന്മാർക്ക് സംഘടന നൽകിയ വിവിധതരത്തിലുള്ള സഹായങ്ങളെ കുറിച്ചുള്ള ആർ എസ് എസ്സിന്റെ ട്വിറ്റർ പോസ്റ്റിലെ അവകാശവാദങ്ങളെയും മോനിഷ് ജബൽപുരെ(Mohnish Jabalpure) ചോദ്യം ചെയ്തു.
കോവിഡിന്റെ ആദ്യസമയത്ത്പൗരന്മാർക്ക് 1.1 കോടി റേഷൻ കിറ്റുകളും, 7.1 കോടി ഭക്ഷണ പാക്കറ്റുകളും, 63 ലക്ഷം മാസ്കുകളും വിതരണം ചെയ്തു എന്നാണ് ആർഎസ്എസ് ന്റെ വാദം. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ തുക ആവശ്യമാണെന്നും ഈ പണം എവിടെനിന്നു വന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ജബല്പൂപുരെ ആവശ്യപ്പെട്ടു.
RSS COVID-19 Seva till 20 May 2020
Places Served: 85,701
Dedicated Volunteers: 4,79,949
Ration kit donated to Families : 1,10,55,450
Meal packets distribution : 7,11,46,500
Migrant workers helped in different ways : 27,98,091
Blood Donation : 39,851
Mask Distribution : 62,81,117 pic.twitter.com/fK9CDhSCYX— RSS (@RSSorg) May 23, 2020
സംഘടനയ്ക്കെതിരെ നാഗപൂർ ചാരിറ്റി കമ്മീഷണർക്കും, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലും പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ആർഎസ്എസ് സൊസൈറ്റിസ് ആക്ട്, മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്ട് തുടങ്ങിയവ പ്രകാരം രജിസ്റ്റർ ചെയ്യാത്ത സംഘടന ആയതിനാൽ തന്നെ പരാതി കമ്മീഷണറുടെ അധികാര പരിധിക്ക് പുറത്താണെന്ന് വ്യക്തമാക്കി ചാരിറ്റി കമ്മീഷണർ പരാതി തള്ളിക്കളയുകയായിരുന്നു.
ഇതേ തുടർന്നാണ് അദ്ദേഹം ഇഡിക്കും, ഐടി വകുപ്പിനും പരാതി നൽകിയത്. രജിസ്റ്റർ ചെയ്യാത്തതും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതുമായ ആർഎസ്എസിന് എങ്ങനെയാണ് കോവിഡിന്റെ ആദ്യകാലത്ത് വൻതോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ, പണം എവിടെ നിന്നും സ്വരൂപിച്ചു എന്നതിനും അവകാശവാദങ്ങൾ യഥാർത്ഥമാണോ എന്നും, നാഗപൂർ ടുഡേ നൽകിയ റിപ്പോർട്ട് പ്രകാരം ആർഎസ്എസ് നിയമവിരുദ്ധമായി ആദായനികുതി വെട്ടിപ്പ് നടത്തി ശേഖരിച്ച പണം ആണ് എന്നും അദ്ദേഹം ആരോപിച്ചു.
പരാതിയിന്മേൽ സമൻസ് ലഭിച്ചാൽ സംഘപരിവാർ പ്രതികരിക്കുമെന്ന് ആർഎസ്എസിന്റെ മുതിർന്ന അംഗമായ അരവിന്ദ് കുക്ടെ പറഞ്ഞു.