തിരുവനന്തപുരം: 2021-22 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ/െഡൻറൽ കോഴ്സുകളിലെ പ്രവേശന നടപടികൾ ഒക്ടോബർ ആദ്യവാരം ആരംഭിക്കും.
സംവരണ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി വിഭാഗക്കാർ മാത്രം), കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി/ഒ.ഇ.സി/ മിശ്ര വിവാഹിതരുടെ മക്കൾ), നിശ്ചിത മാതൃകയിലുള്ള വരുമാന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെ ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർക്ക് ഫീസാനുകൂല്യങ്ങൾക്കായി), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്/ ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം), ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്ക്), മൈനോറിറ്റി േക്വാട്ട സീറ്റിലേക്ക് വില്ലേജ് ഓഫിസർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങിെവച്ച് നിർദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.