മുംബൈ: മഹാരാഷ്ട്രയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു പേര് മുങ്ങി മരിച്ചു. 10 വയസുള്ള പെണ്‍കുട്ടിയെ കാണാതായി. റായ്ഗഡ് ജില്ലയിലെ ഖോപോളിയിലെ സെനിത്ത് വെള്ളച്ചാട്ടത്തിലാണ് സംഭവം.
പോലീസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തെരച്ചിലില്‍ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. വിനോദയാത്രയ്ക്കായി എത്തിയ ഒരു കുടുംബത്തിലെ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്.