ബംഗളൂരു: കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് തന്നെ വേട്ടയാടുകയാണെന്ന് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരേ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ബീനീഷിന്റെ പരാമര്‍ശം.
തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തതെന്നും ബിനീഷ് പറഞ്ഞു.
ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും, കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നുമാണ് ബിനീഷിന്റെ ആരോപണം. ഡ്രൈവറായ അനിക്കുട്ടനും സുഹൃത്തായ അരുണും തമ്മില്‍ വ്യാപാര ഇടപാട് നടത്തിയിട്ടില്ല. അനികുട്ടന് തനിക്കുവേണ്ടി നിക്ഷേപിച്ചത് ഏഴുലക്ഷം മാത്രമാണ്. അതല്ലാതെ അനികുട്ടന് നടത്തിയ മറ്റ് ഇടപാടുകളൊന്നും തന്റെ അറിവോടെ അല്ലായിരുന്നു എന്നും ബീനീഷ് പറഞ്ഞു.
കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. ബിസിനസിന്റെ മറവില്‍ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൌണ്ടിലുണ്ടായിരുന്ന അനധികൃത പണമെന്നുമാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു.