അബുദാബി: യുഎഇയില്‍ പുതിയതായി 391 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 505 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,32,690 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,24,446 പേര്‍ രോഗമുക്തരാവുകയും 2,075 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,169 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.