ഡെറാഡൂൺ; കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിൽ ഈ മാസം 21 മുതൽ സ്കൂൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ലാസുകളാണ് തുറക്കുക. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മാത്രമാവും ക്ലാസ്. സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ക്ലാസുകൽ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരാനും അനുവാദമുണ്ട്.
സ്കൂൾ മുഴുവൻ അണുവിമുക്തമാക്കണം. ക്ലാസ് റൂമുകൾ, ഓഫീസുകൾ, ലൈബ്രറികൾ, ശൗചാലയങ്ങൾ എന്നിവയൊക്കെ അണുനശീകരണം നടത്തി ശുദ്ധമാക്കണം. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് സ്റ്റാഫുകളും തീർച്ചയായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്കൂളിലും നോഡൽ ഓഫീസർമാരെ നിയമിക്കും.