ദുബായ്: കോവിഡ് യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനൊരുങ്ങി യു.എ.ഇ. ദുബായ് എക്‌സ്‌പോയുടെ പശ്ചാത്തലത്തിലാണ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഇതിൻ്റെ ആനുകൂല്യം ലഭിക്കും.
ടൂറിസ്റ്റ് വിസയോ വര്‍ക്ക് വിസയോ ഉള്ളവര്‍ക്ക് അധിക നിയന്ത്രണങ്ങളില്ലാതെ യു.എ.ഇ സന്ദര്‍ശിക്കാമെന്ന് ഇന്ത്യയുടെ യു.എ.ഇ അംബാസിഡറായ ഡോ.അഹമ്മദ് അല്‍ബാന പറഞ്ഞു. യു.എ.ഇയുടെ അമ്പതാം വാര്‍ഷികത്തിലാണ് എക്‌സ്‌പോ എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, ഉഗാണ്ടാ, ശ്രീലങ്ക, പാക്കിസ്താന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് എക്‌സ്‌പോയുടെ പശ്ചാത്തലത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കോവിഡ് മൂലമാണ് 2020-ല്‍ നടക്കേണ്ടിയിരുന്ന എക്‌സ്‌പോ ഈ വര്‍ഷത്തേക്ക് മാറ്റി വെച്ചത്.
ഏകദേശം 2.5 കോടി പേരാണ് ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കുക എന്ന് കണക്കാക്കുന്നത്. ഒക്ടോബര്‍ 1 നു ആരംഭിക്കുന്ന എക്‌സ്‌പോ 2022 മാര്‍ച്ച് 31 വരെ നീണ്ടു നില്‍ക്കും.