ന്യൂഡൽഹി;ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ വകഭേദം ഡൽഹിയിൽ സ്ഥിരീകരിച്ചു.ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്.
ഒരു വകഭേദം പനി, തലവേദന എന്നിവക്ക് കാരണമാകുന്നു. എന്നാൽ അപകടകരമായ രണ്ടാമത്തെ വകഭേദം തലച്ചോറിൽ രക്തസ്രാവത്തിന് കാരണമായി മരണം വരെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.ഈ വർഷം ഇതുവരെ 158 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ആകെ 131 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.